Search

ഉറക്കം

ഉറക്കം ആരോഗ്യത്തിന്

നല്ല ആരോഗ്യത്തിന് വേണ്ടതെന്തെന്ന് ചോദിച്ചാല്‍ നല്ല ഭക്ഷണം, വ്യായാമം, നല്ല ഉറക്കം എന്നതാണ് മറുപടി. ഒരാള്‍ ശരാശരി എത്ര ഉറങ്ങണമെന്നുള്ളത് വ്യക്തികളുടെ തൃപ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് സാമാന്യ നിഷ്കര്‍ഷയെങ്കിലും അതുകൊണ്ട് തൃപ്തിയാകാത്തവരുണ്ട്. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതല്‍ സമയം ഉറങ്ങുന്നു.മൂന്ന് ദിവസം തുടര്‍ച്ചയായി ഉറങ്ങാതിരുന്നാല്‍ സാധാരണ

ഗതിയില്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളമത് ശാരീരിക മാനസിക ആരോഗ്യത്തെ തകിടം മറിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഒട്ടും ഉറങ്ങാന്‍ കഴിയാത്ത മനുഷ്യരും നമുക്ക് മുന്നിലുണ്ട്. മനസ്സിന്‍െറ സമനില തെറ്റിയവരില്‍ ഉറക്കം കുറവായിരിക്കും ഇവര്‍ക്ക് നിദ്ര നല്കുക എന്നതാണ് ചികില്‍സയുടെ പ്രധാന പടി.കൃത്യമായി നിശ്ചിത സമയത്ത് ഉറങ്ങുകയും തൃപ്തികരമായ ഉറക്കത്തിന് ശേഷം നിശ്ചിത സമയത്ത് ഉണരുന്നതിനേയും സുഖ നിദ്ര യായി കണക്കാക്കാം.

രാത്രിയിലെ ഉറക്കമില്ലായ്മ പകലിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും തകിടം മറിക്കും.സുഖനിദ്ര നഷ്ടമാകുമ്പോള്‍ ശയ്യയില്‍ നാം നിദ്രയെക്കുറിച്ച് അശങ്കാകുലരാകുന്നത് വീണ്ടും ഉറക്കമില്ലായ്മയെ വഷളാക്കിയേക്കാം.അതിനാല്‍ നിദ്ര ഭാവി ബീന രാവുകളോട് വിട ചൊല്ലി നിദ്രാദേവിയുടെ കരവലയത്തില്‍ സുഖമായുറങ്ങാന്‍ ചില വഴികളാലോചിക്കാം.

ശാരീരികാദ്ധ്വാനമാവമുള്ള എന്തെങ്കിലും പ്രവര്‍ത്തികളില്‍ വൈകുന്നേരങ്ങളില്‍ ഏര്‍പ്പെടുക.

 

സന്ധ്യക്കുശേഷം ഉറങ്ങുന്നതിന് മുന്‍പായി അമിത ഭക്ഷണം കഴിക്കാതിരിക്കുക.നാളെയോ ഭാവിയിലോ ചെയ്തു തീര്‍ക്കാനുള്ള ഒന്നിനെപ്പറ്റിയും ആശങ്കപ്പെടാതിരിക്കുക.എല്ലാം നാളേക്കായിമാറ്റി വെച്ച് മനസ്സിനെ ശാന്തമാക്കുക. ഇതിനായി അനുലോമ വിലോമം പോലുള്ള പ്രാണായാമം ശീലിക്കാം. ഒരല്പം ധ്യാനിക്കാം. അല്പസമയം എന്തെങ്കിലും പുസ്തകങ്ങള്‍ വായിക്കാം. ഉറങ്ങാനായി കിടന്നാല്‍ നീറുമുതലോ ആയിരം മുതലേ താഴേക്കെണ്ണാം സുഖനിദ്രയില്‍ അലിഞതായി ഭാവനയില്‍ കാണാം. ഇതെല്ലാം നിദ്രയെ പുല്കാന്‍ സഹായിക്കും.

ഉറങ്ങുന്നതിന് മുന്നെ ചെറുചൂടുവെള്ളത്തില്‍ കുളിക്കുക. പത്തല്ലി വെളുത്തുള്ളി ചെറുതാതരിഞ് ചുടുപാലിലിട്ട് കുടിക്കുക. വെളുത്ത തമിഴാമ ചേര്‍ത്ത്കാച്ചിയ എണ്ണതലയില്‍ തേക്കുക.ജീരകം ഇരട്ടി മധുരം എന്നിവ പൊടിച്ചിട്ട പാല്‍ കുടിക്കുക.ജാതിക്കയരച്ച് പാലില്‍ കുടിക്കുക.ഉള്ളം കാലില്‍ നല്ലെണ്ണ പുരട്ടി അമര്‍ത്തി തിരുമ്മുക. അമുക്കുരപ്പൊടി നെയ്യും.പഞ്ചസാരയും ചേര്‍ത്ത് കഴിക്കുക.വിഷ്ണുക്രാന്തിയരച്ചത് നെല്ലിക്കാ വലിപ്പത്തില്‍ പാലില്‍ കഴിക്കുക. ശംഖുപുഷ്പം സമൂലം കഷായം വെച്ചു കുടിക്കുക. അമല്‍പൊരി വേര് അര ടീസ്പൂണ്‍ തേനില്‍ ചാലിച്ചു കഴിക്കുക. കൈയ്യോന്നി,പച്ചനെല്ലിക്ക,ഇവയുടെ നീരിന് സമം പാലെടുത്ത് താന്നിക്കാപരിപ്പ്,വയലാർമ്പ്,ഇരട്ടിമധുരം ഇവ പൊടിച്ച് ചേര്‍ത്ത് എണ്ണകാച്ചി തേക്കുക.തുടങ്ങിയ ഒൗഷധങ്ങളില്‍ അനുയോജ്യമായത് ഉറക്കത്തിനായി പ്രയോഗിക്കാം. ഉറക്കം ശരിയായരീതിയിലായാല്‍ മരുന്നുകള്‍ ഉപേക്ഷിക്കണം. നല്ല മനസ് നല്ല നിദ്രയുടെ താക്കോലാണെന്നത് മറക്കാതിരിക്കുക.

കടപ്പാട് . റഷീദ് വൈദ്യര്‍

RKV COPY 38

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL