Search

Image
വൈദ്യശാല വാട്ട്സാപ്പ്/ഫേസ്ബുക്ക് ഗ്രൂപ്പുകളെപ്പറ്റി അൽപ്പം…
--------------------------------------------------------------------------------------------------.
ആധുനികവൈദ്യശാസ്ത്രം ഏറ്റവും നൂതനമായ സന്നാഹങ്ങളോടെയും പ്രചണ്ഡമായ പരസ്യപ്രചരണങ്ങളുടെ സഹായത്തോടെയും നമ്മുടെ ചികിത്സാ രംഗത്ത് അധിനിവേശം നടത്തിയത് ഏതാനും ദശകങ്ങൾക്ക് മുമ്പ് മാത്രമാണ്. അതിനുമുമ്പ് നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിലെ ജനങ്ങൾ ഫലപ്രദമായി കൈക്കൊണ്ടിരുന്ന നാട്ടുചികിത്സാ പദ്ധതി ഇവിടെ നിലവിലുണ്ടായിരുന്നു.

ജനങ്ങളിൽ പരീക്ഷിക്കപ്പെട്ട പുതിയ ചികിത്സാരീതിയുടെ വേലിയേറ്റത്തിൽ പഴയരീതികളിൽ നിന്ന് ആളുകൾ അകന്നുപോയ ദുരവസ്ഥയ്ക്കാണ് ആസന്നമായ കഴിഞ്ഞകാലം സാക്ഷ്യംവഹിച്ചത്. അരങ്ങുവാണ പുതിയ ചികിത്സാരീതിയെ അവലംബിച്ച കഴിഞ്ഞ ഒന്നോ രണ്ടോ തലമുറയുടെ അനുഭവങ്ങളുടെ ബാക്കിപത്രം, പാർശ്വഫലങ്ങളാൽ കൂടുതൽ രോഗാവസ്ഥയിലായിത്തീർന്ന ഒരു സമൂഹമാണ് എന്നത് ഇന്നു ഏറെ വൈകി നാം തിരിച്ചറിയുന്നു !!

പക്ഷെ പാരമ്പര്യചികിത്സയിലെ പല അറിവുകളും മറന്നുപോകുകയോ മറഞ്ഞുപോകുകയോ ചെയ്തുകഴിഞ്ഞു എന്ന ദുഃഖസത്യത്തേയും കാണാതിരുന്നിട്ട് കാര്യമില്ല.  . ഈ സാഹചര്യം  നാട്ടുവൈദ്യത്തെ നിലനിർത്തുകയന്ന തീവ്രയത്നത്തിന്റെ അനിവാര്യതയ്ക്ക് അടിവരയിടുന്നുണ്ട്.

ഈ  തിരിച്ചറിവിന്റെ വെളിച്ചത്തിൽ നമ്മുടെ പാരമ്പര്യപ്പഴമയുടെ നന്മകളെപ്പറ്റിയുള്ള വീണ്ടുവിചാരത്തിന് ഇപ്പോൾ സമൂഹത്തിൽ ജീവൻ വെച്ചുതുടങ്ങിയിട്ടുണ്ട് എന്നത് ശുഭോദർക്കമാണ്. ഉൽകൃഷ്ടമായ ആ ദൗത്യത്തിൽ പങ്ക് ചേരുകയെന്നതാണ് വൈദ്യശാല എന്ന ഈ കൂട്ടായ്മയുടെ നയവും നിലപാടും.

നാട്ടുവൈദ്യത്തിന്റെ പുനരുജ്ജീവനവും ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അറിവ് വളർത്തലും അവയുടെ പരിപാലനത്തെ പ്രോത്സാഹിപ്പിക്കലും മുഖ്യലക്ഷ്യമാക്കുന്ന വൈദ്യശാല ഗ്രൂപ്പ്  മേൽ ലക്ഷ്യങ്ങളിൽ തൽപ്പരരായ വ്യക്തികളുടെ കൂട്ടായ്മയാണ്. വൈദ്യശാലയുടെ കുടക്കീഴിൽ സംഘടിപ്പിക്കപ്പെട്ട ഒരു പറ്റം വാട്ട്സാപ്പ് / ഫേസ്ബുക്ക് ഗ്രൂപ്പുകളുണ്ട്

സമൂഹത്തിൽനിന്ന് നഷ്ടപ്പെട്ടുപോയ അവബോധത്തെ പുനരാനയിക്കുക എന്ന കാര്യമാണ് വൈദ്യശാല ഗ്രൂപ്പുകളിലൂടെ നാം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.  ജീവിതശൈലിയിലെ ഗുണോന്മുഖമായ മാറ്റങ്ങളിലൂടെ രോഗങ്ങളകറ്റുന്നതിനെയാണ് നാം പോത്സാഹിപ്പിക്കുന്നത്. ദൂഷ്യങ്ങളേറെയുള്ള ആധുനിക ചികിത്സാരീതികൾ അവലംബിക്കേണ്ടി വരാതെ പ്രകൃതിയിലേക്ക് മടങ്ങാനാണ് നാം പരിശ്രമിക്കുന്നത്.

ഇതിനെറ ഫലപ്രാപ്തി പൂർണ്ണമാകണമെങ്കിൽ നാട്ടുമരുന്നുകളുടെ ലഭ്യതയും ഒരു പ്രധാന ഘടകമാണെന്ന് നമുക്കറിയാം.  നാട്ടിൽ നിന്ന് വിലപ്പെട്ട പല ഔഷധസസ്യങ്ങളും പല കാരണങ്ങളാൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കാടുകളുടെ വിസ്തൃതിയാകട്ടെ ചുരുങ്ങിക്കൊണ്ടിരിക്കുകയും!  ഈ സാഹചര്യത്തിൽ ഔഷധസസ്യങ്ങളെ തിരിച്ചറിയാനും പരിപാലിക്കാനുമുള്ള ഒരു മനസ്സ് ജനങ്ങളിൽ രൂപപ്പെടുത്താനും വൈദ്യശാല യത്നിക്കുന്നു.

ഇക്കാര്യങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങൾ തന്ന് സഹായിക്കാനും വഴികാട്ടാനും സൻമനസ്സുള്ള വിജ്ഞരായ പ്രഗത്ഭ വൈദ്യന്മാരുടെ നിസ്വാർത്ഥ സേവനം വൈദ്യശാലയ്ക്ക് കൂട്ടായി ഉണ്ട്.
ഗ്രൂപ്പുകളിലെ സജീവവും വിജ്ഞാനപ്രദവുമായ ചർച്ചകളിലൂടെയും വൈദ്യനിർദ്ദേശങ്ങളിലൂടെയും വിലമതിക്കാനാവാത്ത ധാരാളം അറിവുകൾ ദൈനംദിനം പുറത്തുവരുന്നുണ്ട്. അവയുടെ ക്രോഡീകരണവും സൂക്ഷിപ്പും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഗ്രൂപ്പിലെ സന്മനസ്സുള്ളവരുടെ സഹായത്തോടെ  ഇത്തരം അറിവുകൾ കഴിയും വിധം രേഖപ്പെടുത്തുകയും  വൈദ്യശാലയുടെ ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും  പ്രസിദ്ധികരിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. അടുക്കള വൈദ്യം , മുത്തശ്ശി വൈദ്യം , ആയുര്വ്വേ ദം , യുനാനി , ഹോമിയോ , ആധുനിക വൈദ്യം തുടങ്ങിയ ചികിത്സാശാസ്ത്രവിജ്ഞാനീയങ്ങൾ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

ഇവിടെ പരാമർശിക്കുന്ന മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാന്‍ ഉള്ളതല്ല . ചികിത്സാപരിചയമുള്ള വൈദ്യശ്രേഷ്ടന്മാരുടെ നിര്ദേനശ പ്രകാരം അല്ലാതെ ഒരു ചികിത്സയും സ്വീകരിക്കാവതല്ല. അറിവ് ആർജ്ജിക്കാനുള്ള വേദിമാത്രമാണിത്..

വൈദൃശാല & വനിതാവൈദ്യശാല വാട്ട്സാപ്പ് / ഫേസ്ബുക്ക് ഗ്രൂപ്പ്‌
Promotional Content
Latest Articles

മൈഗ്രൈൻ

(തല) 2019-05-06 09:15:31

മൈഗ്രേയ്ൻ /ചെന്നിക്കുത്ത് ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സയുണ്ട്

മുഖത്തെ ര

(ചർമ്മം) 2019-02-11 06:42:45

ഇന്ന് കേരളത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശനം ആണ് മുഖത്തെ രോമ വളർച്ച .പാരമ്പര്യ നാട്ടു വൈദ്യത്തിൽ...

മുടി കൊഴി

(തലമുടി) 2019-02-11 06:35:11

ഇന്ദ്രലുപ്തം(Alopecia)ഫംഗസ് മൂലം മുടി പൊഴിയുന്നതിന് കേരളത്തിലെ പാരബര്യ നാട്ടു വൈദ്യം ചെയ്യുന്ന രീതി

PCOD-DR.SHAREEF

(Remedy) 2018-05-24 10:21:10

അലര്‍ജിയ

(അലര്‍ജി) 2017-08-23 05:56:13

?അലര്‍ജിയ്ക്ക് തുമ്പ?.പല കാരണങ്ങളാണ് അലര്‍ജിക്ക്. പല കാരണങ്ങളാല്‍ ശരീരത്തില്‍ രൂപപ്പെടുന്ന...

കാന്‍സറി

(ക്യാന്‍സര്‍ ) 2017-08-09 14:02:42

കാന്‍സറിനു അബദ്ധത്തില്‍ ഒരു കണ്ടു പിടുത്തം

Latest Articles

വന്ധ്യത (In

(Videos) 2018-11-07 08:28:55

വന്ധ്യത (Infertility) യും യൂനാനി ചികിത്സയും. Dr Anees Rahman

പുരുഷന്മ

(Videos) 2018-11-07 08:02:49

  പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങളും -ചികിത്സാ ചൂഷണങ്ങളും -വേണുഗോപാല്‍ വൈദ്യര്‍

സ്ത്രീകള

(Videos) 2018-11-07 08:01:17

സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങള്‍ -ഷൈന്‍ വൈദ്യര്‍

വ്രതവും ആ

(Videos) 2016-06-23 09:31:21

വ്രതവും ആരോഗ്യവും Part_3 (Ummer Gurukkal)

വ്രതവും ആ

(Videos) 2016-06-23 09:30:41

വ്രതവും ആരോഗ്യവും Part_2 (Dr. Anzil)

വ്രതവും ആ

(Videos) 2016-06-23 09:30:16

വ്രതവും ആരോഗ്യവും Part_1 (Shine Vaidyar)

Latest Articles

മഴക്കുഴി

(കൃഷി) 2017-05-14 08:22:16

മഴക്കുഴികള്‍ നിര്‍മ്മിക്കാം, ഭൂഗര്‍ഭ ജലനിരപ്പ്‌ കൂട്ടാം     " പറമ്പുകളില്‍ വീഴുന്ന മഴ ഒരു പ്രത്യേക ചാലുനിര്‍മ്മിച്ച്...

കുമ്പളങ്

(കൃഷി) 2016-09-25 06:25:15

കുമ്പളങ്ങ =================== കുമ്പളങ്ങ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ്‌ കുമ്പളം അഥവാ കുമ്പളങ്ങ....

കാന്താരി

(കൃഷി) 2016-09-02 14:35:08

കാന്താരി മുളക് (വിത്ത് മുതൽ വിളവ്  വരെ )                                          പഴുത്തു ചുകന്ന നിറമായ കാന്താരി മുളകുകള്‍ ശേഖരിച്ച് ഒരു പേപ്പര്‍ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി...

ബിഗനെ Bignay (A

(കൃഷി) 2016-07-30 03:50:21

Bignay (Antidesma bunius)                                                                                                               ജൻമ്മദേശം ഹിമാലയൻ താഴ്വരകളും ശ്രീലങ്കയുമാണെന്നുകരുതപെടുന്ന ബിഗനെ പക്ഷെ വളരെ പ്രചാരത്തിലായത് Philippines ൽ ആണ് ,Chinese rourel,Black current,Salamander tree, Bor...

പിലി നട്ട

(കൃഷി) 2016-07-25 07:14:49

PILI NUTപിലി നട്ട് ഇന്നൊരു Nut plant നെ പരിചയപ്പെടാം പിലിനട്ട്മരത്തെ. നമ്മുടെ നാട്ടിൽ...

ഗോൾഡ്ആപ

(കൃഷി) 2016-07-24 10:19:09

GOLD APPLE. ഇന്ന് ഒരു അപൂർവ്വപഴമരത്തെ നമുക്ക് പരിചയപെടാം, Gold apple എന്ന് പേരുള്ള പേർസിമൺ...

Latest Articles

കര്‍ക്കി

(Life Style) 2017-07-17 05:47:34

കര്‍ക്കിടകക്കഞ്ഞി  കര്‍ക്കിടകമാസമായി. ആയുര്‍വേദ ചികിത്സാരംഗത്തെ ശൃഗാലന്മാര്‍...

വയറു കുറയ

(Life Style) 2017-05-31 10:58:35

  ചിയ സീഡ്‌ ഡ്രിങ്ക് ( ത്രി ദോഷ ശമനി )----------------------------------------------------------------------...

ബദാം മില്

(Life Style) 2017-02-05 14:15:31

  ബദാം മില്‍ക്ക് ഷേക്ക്‌ + ഡേറ്റ്സ് ത്രിദോഷ ശമനി ,   തണുപ്പ് കാലത്ത് കഴിക്കാവുന്ന മൂന്ന് ദോഷങ്ങളെയും ശമിപ്പിക്കുന്ന ഒരു ഒരു...

ബ്രെയിന്

(Life Style) 2017-01-04 10:07:24

ബ്രെയിന്‍ ഫുഡുകള്‍ ======================================== 1. Almonds (ബദാം ) ബ്രെയിനിലേക്കുള്ള ബ്ലഡ്‌ന്‍റെ ഒഴുക്ക് സുഗമമാക്കുന്നു 2....

മൈക്രോവേ

(Life Style) 2016-11-04 13:13:16

മൈക്രോവേവ് ഓവൻ       മൈക്രോവേവ് ഓവൻ വിൽക്കുന്ന കമ്പനികൾ, ഉപഭോക്താക്കളോട് അവരുടെ ഉൽപന്നത്തിന്റെ ഗുണമേന്മ മാത്രമാണ് പറയാറുള്ളത്. മൈക്രോവേവ് ഓവന്റെ ഉപയോഗം...

വെള്ളം കു

(Life Style) 2016-06-18 12:46:02

വെള്ളം കുടിക്കൂ.. രോഗങ്ങളെ അകറ്റൂ എന്താണ് വാട്ടർ തെറാപ്പി.?

Latest Articles

അശോകം

(സസ്യങ്ങള്‍) 2019-01-30 10:32:36

#അശോകം (ഔഷധ സസ്യ പഠനം)കുടുംബം  : Fabaceaeശാ സൂനാമം: Saraca asocaരസം : കഷായം, തിക്തംഗുണം : സ്നിഗ്ധംവീര്യം :...

പുളിയാരി

(സസ്യങ്ങള്‍) 2017-07-10 10:15:54

പുളിയാരില   ഇത് ഏഴു ഇനത്തില്‍ കണ്ടുവരുന്നു .ഇവിടെ പച്ചനിറത്തില്‍ ആണെങ്കില്‍ ഊട്ടി പോലുള്ള തണുത്ത...

പുളി ( ഹൃദ

(സസ്യങ്ങള്‍) 2017-02-14 11:51:36

പുളി അത്ഭുതകരമായ ഒന്നാണ് പുളി , ശരീരത്തിലെ ഫാറ്റ് നെ കുറക്കാന്‍ അപാരമായ കഴിവ് പുളിക്ക് ഉണ്ട് മോഡേണ്‍...

വെള്ളരിക

(സസ്യങ്ങള്‍) 2016-10-01 04:42:39

വെള്ളരിക്ക cucumber  കത്തരിക്ക, കക്കിരിക്ക, വെള്ളരിക്ക എന്നീ പേരുകളില്‍ അരിയപെടുന്ന വെള്ളരി നിലത്ത് പടര്‍ന്നു വളരുന്ന...

കയ്യോന്ന

(സസ്യങ്ങള്‍) 2016-09-27 11:22:37

കയ്യോന്നി മറ്റു പേരുകള്‍ കഞ്ഞുണ്ണി / കൈതോന്നി  /കൈയന്‍ തകര /കരിയലാങ്കണ്ണി  /കയ്യെണ്ണ / കയ്യന്ന്യം / കഞ്ഞുണ്യം /ജലബൃംഗ.  

കൊഴുപ്പ

(സസ്യങ്ങള്‍) 2016-09-26 14:10:25

കൊഴുപ്പ കൊഴുപ്പ , കൊഴുപ്പചീര , മീനാംഗണ്ണി , പോന്നാങ്ങണ്ണി , പോന്നാംകന്നിക്കീര എന്നൊക്കെ അറിയപ്പെടുന്ന...

വൈദ്യശാല whats app ഗ്രൂപ്പ്‌

വൈദ്യ ശാല whats ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ 
+971554485169
എന്ന നമ്പരില്‍ മെസ്സേജ് ചെയ്യുക.

വൈദ്യശാല facebook ഗ്രൂപ്പ്‌

വൈദ്യശാല ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ലിങ്ക് ഉപയോഗിക്കുക 

വൈദ്യശാല ഫേസ് ബുക്ക്‌ പേജ്

വൈദ്യശാല ഫേസ് ബുക്ക്‌ പേജ് 

വനിതാ വൈദ്യശാല whats app ഗ്രൂപ്പ്‌

വൈദ്യ ശാല whats ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ 
+971554485169
എന്ന നമ്പരില്‍ മെസ്സേജ് ചെയ്യുക.

വനിതാ വൈദ്യശാല facebook ഗ്രൂപ്പ്‌

വൈദ്യശാല ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ലിങ്ക് ഉപയോഗിക്കുക 

വനിതാ വൈദ്യശാല ഫേസ് ബുക്ക്‌ പേജ്

വനിതാ വൈദ്യശാല ഫേസ് ബുക്ക്‌ പേജ് 

വൈദ്യശാല registration

വൈദ്യശാല വൈദ്യശാല registration ചെയ്യാന്‍ ലിങ്ക് ഉപയോഗിക്കുക 

Andriod App

Install  android app from playstore

Apple App

Install  Apple app from apple store

വൈദ്യശാല സപ്പോർട് ചെയ്യുന്ന വൈദ്യന്മാർ

ജ്യോതിഷ് വൈദ്യൻ

ജ്യോതിഷ് വൈദ്യൻ
ജ്യോതിഷ് വൈദ്യൻ ആയുർവേദ മരുന്നുകളിൽ അറിവ്

നൗഷാദ് വൈദ്യർ

നൗഷാദ് വൈദ്യർ
നൗഷാദ് വൈദ്യർ , മലയാള ഫാര്‍മസി , പാരമ്പര്യ ചികിത്സകന്‍  

തോമസ് വൈദ്യർ

തോമസ് വൈദ്യർ
പൈകട തോമസ് വൈദ്യർ , ഔഷധ സസ്യ സംരക്ഷകനും ഗവേഷകനും 

വൈദ്യശാല സപ്പോർട് ചെയ്യുന്ന വൈദ്യന്മാർ

ഷൈൻ വൈദ്യർ

ഷൈൻ വൈദ്യർ
ഷൈൻ വൈദ്യർ  പാരമ്പര്യ വിഷ ചികിത്സാകാനാണ് , കേരളത്തിലെ ഏറ്റവും വലിയ തദ്ദേശീയ പാരമ്പര്യ വൈദ്യ സംഘടനയുടെ ജനറൽ സെക്രട്ടറി കൂടി ആണ് അദ്ദേഹം
കായകല്‍പം വൈദ്യശാല , ചുങ്കത്തറ , നിലമ്പൂര്‍

രഞ്ജു വൈദ്യർ

രഞ്ജു വൈദ്യർ
പാരമ്പര്യ ചികിത്സകന്‍. പാരമ്പര്യ വൈദ്യം , ആയുര്‍വ്വേദം, യോഗ , മര്‍മ്മ ചികിത്സ എന്നിവയില്‍  ഗവേഷണവും ചെയ്യുന്നു

Dr റജീന

Dr റജീന
ആയുര്‍വേദ ഡോക്ടറും ഗവേഷകയും

വൈദ്യശാല സപ്പോർട് ചെയ്യുന്ന വൈദ്യന്മാർ

Dr Anzil (Bams ayurvedic)

Dr Anzil (Bams ayurvedic)
പ്രശസ്ത ആയുര്‍വേദ ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകനും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി,BAMS ഡിഗ്രീയുടെ കൂടെ പഞ്ചകർമ്മയിലും കളരി ചികിത്സയിലും ഡിപ്ലോമയുണ്ട്, ശാലക്യ തന്ത്രത്തിൽ (ENT) MD പഠനം നടത്തുന്നു,ഇപ്പോള്‍  തൃശൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നത്തിൽ ജോലി ചെയ്യുന്നു

അസ്‌ലം തങ്ങള്‍

അസ്‌ലം തങ്ങള്‍
പാരമ്പര്യ ചികിത്സ പാണ്ഡിത്യം , പ്രവാചക ചിത്സ എന്നിവയില്‍ അറിവ്

മാന്നാർ രാധാകൃഷ്ണൻ

മാന്നാർ രാധാകൃഷ്ണൻ
മാന്നാർ രാധാകൃഷ്ണൻ ജനിതക ചികിത്സയില്‍ ആഗ്ര കണ്ണ്യനും പാരമ്പര്യ രോഗങ്ങള്‍ സുഖപ്പെടുത്തുന്ന വൈദ്യനുമാണ്

വൈദ്യശാല സപ്പോർട് ചെയ്യുന്ന വൈദ്യന്മാർ

ഷാജു വൈദ്യർ

ഷാജു വൈദ്യർ
പാരമ്പര്യ വൈദ്യർ

ഉമ്മര്‍ ഗുരുക്കള്‍

ഉമ്മര്‍ ഗുരുക്കള്‍
പാരമ്പര്യ ചികിത്സ പാണ്ഡിത്യം , മര്‍മ്മ ചികിത്സ വിദഗ്ദ്ധന്‍

മിനി സവ്യന്‍

മിനി സവ്യന്‍
പ്രകൃതി ചികിത്സ പാണ്ഡിത്യം 

വൈദ്യശാല സപ്പോർട് ചെയ്യുന്ന വൈദ്യന്മാർ

Dr.Anupama Anoop

Dr.Anupama Anoop
ആയുർവേദ ഡോക്ടർ 

ശ്രീനിവാസൻ വൈദ്യർ

ശ്രീനിവാസൻ വൈദ്യർ
പാരമ്പര്യ ചികിത്സ പാണ്ഡിത്യം 

രാജേഷ്‌ നമ്പ്യാര്‍ വൈദ്യര്‍

രാജേഷ്‌ നമ്പ്യാര്‍ വൈദ്യര്‍
പാരമ്പര്യ വൈദ്യന്‍

സംഗീത്‌ വൈദ്യർ

സംഗീത്‌ വൈദ്യർ
പാരമ്പര്യ ചികിത്സ പാണ്ഡിത്യം 

വൈദ്യശാല സപ്പോർട് ചെയ്യുന്ന വൈദ്യന്മാർ

Dr അനില

Dr അനില
ആയുര്‍വേദ ഡോക്ടര്‍

രാഗേഷ് വൈദ്യര്‍

രാഗേഷ് വൈദ്യര്‍
പാരമ്പര്യ ചികിത്സ പാണ്ഡിത്യം 

റഷീദ് വൈദ്യര്‍

റഷീദ് വൈദ്യര്‍
പാരമ്പര്യ ചികിത്സ  വാത രോഗങ്ങളിലും  ,മനോജന്യ (സൈക്കൊസൊമറ്റിക്) രോഗങ്ങളിലുമാണ് പാണ്ഡിത്യം 
Promotional Content
© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL